-
Notifications
You must be signed in to change notification settings - Fork 2
Description
മലയാളലിപി ഉപയോഗിച്ച് സംസ്കൃതം ടൈപ്പ് ചെയ്യുന്ന നവീന്റെ കൈയ്യിൽ നിന്ന് ടൂളിനെ സംബന്ധിച്ച് താഴെ കാണുന്ന ഫീഡ് ബാക്ക് വന്നിട്ടൂണ്ട്. ഇത് കൂടെ ചേർക്കുന്നത് യുക്തമാണോ?. നവീന്റേത് സ്പെഷ്യൽ കേസാണ്. പക്ഷെ ഇതേ സംസ്കൃതദണ്ഡ മലയാളത്തിനും ഉപയോഗിക്കുന്നു എന്ന സമാനതയും ഉണ്ട്. എന്തയാലും യുക്തമായ ഒരു തീരുമാനം എടുക്കുക.
സംസ്കൃതത്തിനു വേണ്ടിയാണെങ്കിൽ ദണ്ഡചിഹ്നത്തിനും । ഇരട്ട ദണ്ഡചിഹ്നത്തിനും ॥ ഉദാത്തം ॑ , അനുദാത്തം ॒ , ചന്ദ്രബിന്ദു ँ , നുക്ത ़ എന്നീ ചിഹ്നങ്ങൾകൂടി മാപ്പിംഗ് കിട്ടിയാൽ കൊള്ളാമായിരുന്നു. ഡോട്ടിനോടൊപ്പം ബാക്സ്‌ളാഷ് ./ ദണ്ഡയ്ക്കും .// ഇരട്ടദണ്ഡയ്ക്കും എന്ന ഒരു മാപിങ്ങോ .\ ദണ്ഡയ്ക്കും .\ ഇരട്ടദണ്ഡയ്ക്കും എന്ന ഒരു മാപ്പിങ്ങോ പരിഗണിക്കാൻ പറ്റുമോ? ഇത്തരം സംയോജനം സാധ്യമാണോ? ദീർഘചിഹ്നവും ചന്ദ്രബിന്ദുവും ഒറ്റയ്ക്ക് അതായത് ആ കുത്തുകൾചേർന്ന വട്ടമില്ലാതെ കാണിക്കാൻ എന്തെങ്കിലും വഴിയുണ്ടോ? ജുനൈദിന്റെ നിർദേശങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.